Ind disable

2016, മാർച്ച് 9, ബുധനാഴ്‌ച

കവിതകൾ 25

കാറ്റേ ,
എന്തിനാണ് ഇത്രമാത്രം 
കൊടുംക്കാറ്റാക്കുന്നു ?
പറഞ്ഞാൽ തീരുന്നതാണെങ്കിൽ 
പറഞ്ഞും കരഞ്ഞും  കലഹിച്ചും 
തീർക്കെന്റെ മരമേ ... 


_________________XXX______________

നിന്റെയൊരു നോട്ടം മതിയാവും പെണ്ണെ
ഏഴാന്നാകാശം വരെ കയറിയിറങ്ങി തിരിച്ചു വരാൻ....


________________XXXX_________________


പ്രണയിക്കുകയെന്നാൽ അവനവനോട് തന്നെ ചെയ്യാൻ സാധിക്കുന്ന 
ഏറ്റവും മഹത്തായ  വലിയ സഹനസമരമത്രെ ....

________________XXXX_________________



ഐസ് മിട്ടായിക്കാരന്റെ
മണിയൊച്ചക്കും
എനിക്കുമിടയിലെ 
തോട്ടിൽ വീന്നു കാണാതെ പോയ 
അമ്പതു പൈസ നാണയ തുട്ടിലെക്കാണ് 
ഐസ് ബെർഗ് പോലെ ഞാൻ ഉരുകി  തീർന്നത് 


_________ ********____________

2016, മാർച്ച് 8, ചൊവ്വാഴ്ച

കവിതകൾ 24

മരണമൊരിക്കലും
ചതിക്കിലെന്നറിയാവുന്നത് കൊണ്ട് മാത്രം
നിന്നെ പോലെ ഞാൻ മരണത്തെയും സ്നേഹിക്കുന്നു .....
മരണത്തിന്റെ കാൽപ്പാടുകൾ 
ഒരു കാതം എപ്പോഴും മുന്നില്ലാണ് ....... !!! 

2014, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

കവിതകൾ 23

ഏതോയൊരു പൂവ് 
വാടികരിഞ്ഞു 
പ്രാണൻ വറ്റി 
വീണു പോയിട്ടുണ്ട് 
അല്ല ,
അത് നീ തന്നെയാണ് 

-------------XXX-------------

നീ ഇവിടെയുണ്ടാവുമെന്ന ഒറ്റ ഉറപ്പില്ലാണ് 
ശിശിരം  വിരുന്നിനു വരുന്നത് 

-------------XXX-------------

മാന്യതയുടെ പുറം മോടിയിൽ 
വിശുദ്ധി ഒരു അലങ്കാരമാണ് 




2014, ജൂൺ 28, ശനിയാഴ്‌ച

കവിതകൾ 22

അവിചാരിതമായതിന്റെ 
വിരോധാഭാസമാണ് 
അനിവാര്യതയുടെ 
ആദ്യ പാദുകം   

----------XXX----------

എന്റെ പ്രണയ കവിതകളെ 
കുറിച്ചു പറഞ്ഞു പറഞ്ഞു 
വലിയ കണ്ണുകള്‍ 
ഒന്നുകൂടി വിടര്‍ത്തി 
ഒരു ചെമ്പനീര്‍ പൂവ് പോലെ 
ചുവന്നു തുടിക്കുന്നുണ്ടാവും 
അവളുടെ കവിളിൽ .


പക്ഷെ ഇതൊന്നുമല്ലകാര്യം 
എന്റെ സ്നേഹത്തെ കുറിച്ചു 
പറയുമ്പോള്‍ മാത്രം 
അവളുടെ ഹൃദയത്തിന്റെ സ്ഥാനത്ത്
ഒരു ചെമ്പരത്തിപൂവാണെയെന്നു
അവളുടെ ചുണ്ടുകളില്‍ 
ഒരു ചിരിപൂത്തുകൊണ്ടിരിക്കും

----------XXX----------

നിഷേധിക്കുന്നത് പോലെതന്നെ 
സ്വീകരിക്കുന്നതും വിപ്ലവകരമായ 
സ്നേഹത്തിന്റെ  പുതുമ  തന്നെയാണ് 


2014, ജൂൺ 25, ബുധനാഴ്‌ച

കവിയെ തിരയരുത് (കവിത )

നിങ്ങൾക്കൊരു കവിയുടെ
കവിതകളിഷ്ടമായെന്നിരിക്കട്ടെ..,
വീണ്ടും വീണ്ടും വായിച്ചോളൂ
കവിതകളൊന്നൊഴിയാതെ വേണമെങ്കിൽ
മന:പാഠമാക്കിക്കൊള്ളൂ,
ഇടക്കിടെ ഓർത്തുകൊള്ളൂ,
ഒഴിഞ്ഞപാടങ്ങളിലോ, ടെറസ്സുകളിലോ
ഒറ്റയ്ക്കിരുന്ന് നിങ്ങളോടുതന്നെ
ആ കവിതകൾ മൂളിക്കൊള്ളൂ…
പക്ഷേ.. ഒരിക്കലും..
ഒരിക്കൽപ്പോലും അയാളെ തേടിച്ചെല്ലരുത്..
.
കവിയെ നേരിൽക്കാണുമ്പോൾ
ചിലപ്പോൾ കവിതയോടുള്ള
നിങ്ങളുടെ ഭ്രാന്ത്
ഒരു മുട്ടത്തോടുപോലെ ഉടഞ്ഞുപോയെന്നു വരും..
എഴുതുന്ന കവിതകളിലെ ആർദ്രത
കവിയുടെ മനസ്സിനുണ്ടാവണമെന്നില്ല.
ഓളമിടുന്നൊരു അരുവിപോലെ
അയാളുടെ ഹൃദയം മിടിച്ചുകൊള്ളണമെന്നില്ല..
അയാൾ ചിലപ്പോൾ സാധാരണയിലും
സാധാരണക്കാരനാവാം,
നിർഗുണപരബ്രഹ്മം..
അതുകൊണ്ട്, കവിത വായിക്കുക..
എന്നിട്ട് കവിയെ  എന്നെന്നേക്കുമായി
അങ്ങ് മറന്നേക്കുക..
ഇനി എന്നെങ്കിലും കണ്ടുമുട്ടിയാൽത്തന്നെ
അയാളിൽ ഒരു കവിഹൃദയമോ
കാമുകച്ഛായയോ തിരഞ്ഞുചെല്ലാതിരിക്കുക,
അയാളെ വെറുതെ വിടുക..
അയാൾ,അയാളുടെ ലോകത്തിരുന്നു 
കവിതകൾ എഴുതട്ടെ ...

2014, ജൂൺ 17, ചൊവ്വാഴ്ച

നീ ഒരിക്കലും തുറന്ന പുസ്തകമാവരുത് (കവിത )

നീ ഒരിക്കലും തുറന്ന പുസ്തകമാവരുത് 
ആർക്കും എപ്പോഴും എത്ര അകലത്തിലായാലും 
നിന്നെ വായിക്കുന്ന രീതിയിൽ 
തുറന്നു വെച്ച് കൊടുക്കരുത് നിന്റെ ജീവന്റെ പുസ്തകം.


നീ തുറന്നു കൊടുത്താൽ 
നിന്റെ അനുവാദമില്ലാതെ കടന്നു വരാം    
നിന്നെ അവരുടെ  രീതിൽ  മാത്രം  വായിച്ചെടുത്ത് 
നിന്നെയും മറി കടന്നിരിക്കും 
പുതിയ വൻകരകൾ തേടി പോയിരിക്കും.
നീ പോലും അറിയും മുൻപേ ...


നീ തുറന്നു പുസ്തമാകണം  
നിനെ വായിക്കാൻ അതിസാധാരണ അഗ്രഹത്തോടെ 
വരുന്നവരുമുന്നിൽ മാത്രം.

തുറന്നിരിക്കുന്നത് ആരും എള്ളുപ്പം നോക്കി വായിക്കും.
തുറന്നു വായിക്കുന്നവർ ഹൃദയ മർമ്മരം തൊട്ടു അറിയുന്നു